മൂവാറ്റുപുഴ : (piravomnews.in) നഗരത്തിലെ ശുദ്ധജല സ്രോതസ്സായ കിഴുക്കാവിൽ തോട്ടിൽ വീണ്ടും മാലിന്യം തള്ളി. നിരീക്ഷണ സംവിധാനങ്ങൾ പേരിനു മാത്രമായതോടെ തോട്ടിലേക്ക് മാലിന്യം കൊണ്ടുവന്നു തള്ളുന്നത് പതിവായി.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അറവുമാലിന്യം ഉൾപ്പെടെ കൊണ്ടുവന്നു തോട്ടിലേക്ക് തള്ളുകയാണ്. പേഴയ്ക്കാപ്പിള്ളി തട്ടുപറമ്പിൽ നിന്നാരംഭിച്ച് വാഴപ്പിള്ളി, തൃക്ക , നഗരത്തിലെ സ്റ്റേഡിയം, എവറസ്റ്റ് കവല വഴി മൂവാറ്റുപുഴയാറിൽ എത്തിച്ചേരുന്ന തോട് സ്റ്റേഡിയം പരിസരത്ത് എത്തുന്നതോടെ മാലിന്യം നിറയുന്ന സ്ഥിതിയാണ്.

എവറസ്റ്റ് കവലയ്ക്കു സമീപം എത്തുന്നതോടെ വലിയ തോതിൽ മാലിന്യം കുമിഞ്ഞു കൂടുകയാണ്.രാത്രിയുടെ മറവിൽ കിഴുക്കാവിൽ പാലത്തിൽ നിന്നാണു തോട്ടിലേക്ക് മാലിന്യം തള്ളുന്നത്.
ഹോമിയോ ആശുപത്രിക്ക് സമീപത്തെ വണ്ടി പേട്ട പരിസരത്ത് വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യവും തോട്ടിലേക്ക് ഒഴുക്കുന്നുണ്ട്. 2 വർഷം മുൻപ് പരാതികൾ വ്യാപകമായതോടെ നഗരസഭയുടെ നേതൃത്വത്തിൽ തോട് ശുചീകരിച്ച് മാലിന്യം മുഴുവൻ നീക്കം ചെയ്തിരുന്നു.
#Garbage was #again #dumped in the #stream, a #source of #clean#water
