ഫോർട്ട്കൊച്ചി : (piravomnews.in) തുരുത്തി മിനി മാർക്കറ്റിന് സമീപമുള്ള വീടുകളിൽ പൈപ്പിൽ നിന്ന് ലഭിക്കുന്നത് മലിന ജലമെന്ന് പരാതി. കരുവേലിപ്പടി ജല അതോറിറ്റി ഓഫിസിൽ പലവട്ടം പരാതിപ്പെട്ടെങ്കിലും നടപടി ഇല്ലെന്ന് നാട്ടുകാർ പറയുന്നു.
വീടുകളുടെ ടാങ്കിലേക്ക് എത്തുന്നതും ഹാൻഡ് പമ്പ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്നതും കറുത്ത നിറത്തിലെ ദുർഗന്ധമുള്ള വെള്ളമാണ്. സമീപത്തെ കനാലിൽ പൈപ്പ് പൊട്ടി അതിലൂടെ കയറിവരുന്നതായിരിക്കാം ഇതെന്ന് കരുതുന്നു.

എന്നാൽ, ഇതിലെ പരിഹാര നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് പരാതി. ഇവിടെ താമസിക്കുന്നവർക്ക് ജലജന്യ രോഗങ്ങൾ പടരുന്നതും ആശങ്കയ്ക്കിട നൽകുന്നു.
#Black, foul-smelling water #coming from the #pipe; #Locals #complained but no #action was #taken
