കാലടി : (piravomnews.in) കാലടി പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടങ്ങളിലും റോഡുകളിലും കാട്ടാനകളുടെ ദൃശ്യങ്ങൾ പകര്‍ത്താൻ യൂട്യൂബര്‍മാരുടെയും ബ്ലോഗര്‍മാരുടെയും തിരക്കേറുന്നു.
കാട്ടാനകളെ പ്രകോപിപ്പിച്ച് ചിത്രങ്ങള്‍ എടുത്തശേഷം യൂട്യൂബര്‍മാര്‍ മടങ്ങുകയും പിന്നാലെ വരുന്ന വാഹനങ്ങള്‍ ആന ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായതോടെ വനംവകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്.

എന്നാൽ, ഇത് വകവയ്ക്കാതെയാണ് യൂട്യൂബര്‍മാരുടെ സന്ദർശനം.കഴിഞ്ഞദിവസം ഏഴാറ്റുമുഖം വെറ്റിലപ്പാറ അയ്യപ്പക്ഷേത്രത്തിനുമുന്നിലെ റോഡില്‍ കാട്ടാന ഇറങ്ങിയപ്പോള്‍ തൊട്ടടുത്തുനിന്ന് യാത്രക്കാര്‍ ചിത്രം പകര്‍ത്തുന്നത് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ സമയം നിരവധി വാഹനങ്ങൾ റോഡരികില്‍ ഉണ്ടായിരുന്നെങ്കിലും നശിപ്പിക്കാതെ ആന തോട്ടത്തിലേക്ക് കയറിപ്പോയി. വഴിയാത്രക്കാരെ കൂടാതെ തൊഴിലാളികളും വാച്ചര്‍മാരും ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
#YouTubers #rush to #copy #wildelephants
