കളമശേരി : (piravomnews.in) കളമശേരി സീപോർട്ട്–-എയർപോർട്ട് റോഡിൽ പൂജാരിവളവിനുസമീപം കാർ സർവീസ് സെന്ററിൽ തീപിടിത്തം.
വ്യാഴം പകൽ 11.30നാണ് സംഭവം. തൃക്കാക്കര, ഏലൂർ അഗ്നി രക്ഷാ യൂണിറ്റുകൾ ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.

നാശനഷ്ടം കണക്കാക്കിയിട്ടില്ല.വാഹനങ്ങളുടെ സ്പെയർപാർട്സ് സൂക്ഷിച്ച സ്റ്റോർ റൂമും സ്പെയർപാർട്ടുകളും പൂർണമായും കത്തിനശിച്ചു.
അപകടം നടക്കുമ്പോൾ സർവീസ് സെന്ററിനകത്തുണ്ടായിരുന്ന വാഹനങ്ങളും ഓയിൽ നിറച്ച ബാരലുകളും ഉടൻ മാറ്റാൻ സാധിച്ചത് വൻ തീപിടിത്തം ഒഴിവാക്കി.
തൊട്ടടുത്ത് പെട്രോൾ പമ്പ് പ്രവർത്തിക്കുന്നത് നാട്ടുകാരിൽ ആശങ്ക ഉണ്ടാക്കിയെങ്കിലും തീ നിയന്ത്രണവിധേയമായത് ആശ്വാസമായി. തൊട്ടടുത്ത വളപ്പിൽചപ്പുചവറുകൾക്ക് തീയിട്ടിരുന്നു.
ഇതിൽനിന്ന് തീപ്പൊരി പറന്ന് സർവീസ് സെന്റർ വളപ്പിൽ കൂട്ടിയിട്ട പാഴ്‌വസ്തുക്കൾക്ക് തീപിടിച്ചതാണ് കാരണമെന്ന് അഗ്നി രക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
#Fire at #car #service #center
