മലപ്പുറം: കൊളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. കർണ്ണാടകയിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ടു പോകുകയായിരുന്നു ഇരുപതിനായിരത്തിലധികം ലിറ്റർ സ്പിരിറ്റ് ആണ് കണ്ടെത്തിയത്. പാലക്കാട് ,മലപ്പുറം പൊലീസിൻ്റെ സംയുക്ത പരിശോധനയിൽ പിടികൂടിയത്. തമിഴ്നാട്-കർണ്ണാടക അതിർത്തിയിൽ നിന്നെത്തിയ ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത്. 630 കന്നാസുകളിലായി ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് മലപ്പുറം കൊളപ്പുറം ഹൈവേയിൽ വെച്ച് പിടികൂടിയത്. ലോറിയിൽ കന്നാസുകളിൽ അടുക്കിവെച്ച സ്പിരിറ്റ് ടാർപോളിൻ കൊണ്ടും, മാലിന്യം നിറച്ച ചാക്കുകൾ കൊണ്ട് മറച്ച നിലയിലായിരുന്നു. ലോറി ഡ്രൈവർ തമിഴ്നാട് പൊള്ളാച്ചി സ്വദേശി അൻപഴകൻ സഹായി മീനാക്ഷിപുരം സ്വദേശി മൊയ്തീൻ, എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മൊയ്തീൻ നേരത്തെയും സ്പിരിറ്റ് കേസുകളിൽ പ്രതിയായിട്ടണ്ട് എന്ന് പൊലീസ് കണ്ടെത്തി.സ്പിരിറ്റ് ആർക്ക് വേണ്ടിയാണ് കടത്തിയത് എന്ന് ഇനി കണ്ടതേണ്ടതുണ്ട്.
More than twenty thousand liters of spirit was found.
