പിറവം: വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയസമയത്ത് മുളക്കുളത്ത് വീട് കുത്തി തുറന്ന് മോഷണം. മുളക്കുളം കത്തോലിക്കാ പള്ളിയുടെ സമീപം മുട്ടത്ത്കാട്ടേൽ പാപ്പച്ചന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രി മുളക്കുളം പള്ളിയിൽ പെരുന്നാളിന് പോയ സമയത്താണ് കള്ളന്മാർ വാതിൽ പൊളിച്ചു അകത്തുകയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Piravom Mulakulam house broken into and robbed.
