തിരുവനന്തപുരം: (piravomnews.in) തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് സ്കൂൾ ബസ് കയറി മരിച്ചത്.
മടവൂർ ഗവ. എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. ഏഴ് വയസ്സുകാരിയുടെ ദേഹത്ത് സ്കൂൾ ബസിന്റെ പിന് ചക്രം കയറി ഇറങ്ങുകയായിരുന്നു.
തിരുവനന്തപുരം മടവൂരിലാണ് ദാരുണ സംഭവം ഉണ്ടായത്. കുട്ടിയെ ഇറക്കി സ്കൂൾ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം.
കുട്ടിയുടെ വീടിന്റെ മുന്നിൽ വെച്ചാണ് സംഭവം ഉണ്ടായത്. കുട്ടിയെ വീട്ടിൽ ഇറക്കി തിരികെ പോകും വഴിയായിരുന്നു അപകടം.
വീടിനടുത്തെ ഇടവഴിയിൽ ബസിറങ്ങി നടക്കുന്നതിടെ കാലുവഴുതി കുട്ടി വീഴുകയായിരുന്നു. ബസ്സിന്റെ പിൻഭാഗത്തെ ചക്രമാണ് കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങിയത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
A #school #bus ran over her #body and the 4th #class #student met a #tragic end