പിറവം: വീടിന് മുകളിലെ കുടിവെള്ളസംഭരണി വൃത്തിയാക്കാൻ കയറി അവിടെ വച്ച് തളർന്ന് അവശനായ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി
രക്ഷിച്ചു. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് അഞ്ചാം വാർഡ് വെളിയനാടിൽ സ്വകര്യ വ്യക്തിയുടെ വീട്ടിൽ ഇന്നലെ രാവിലെയാണ് സംഭവം.
പിറവം കക്കാട് സ്വദേശിയായ ശ്യാം സുരേന്ദ്ര (40) നാണ് വീടിൻ്റെ രണ്ടാം നിലയുടെ ടെറസിൽ കുടുങ്ങിയത്. ജലസംഭരണി ശുചീകരിക്കാനുള്ള ശ്രമത്തിനിടയിൽ ശ്യാം തളർന്ന് പോവുകയായിരുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വേണ്ടതിലും ഏറെ താണുപോയതാണ് ശ്യാമിന് പ്രശ്നമായത്.
തനിയെ താഴെ ഇറങ്ങാനാകാതെ തളർന്നുപോയ ശ്യാമിനെ പിറവം അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു.
Worker rescued after climbing onto house to clean water tank