പിറവം: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇലഞ്ഞി സ്വദേശി അനാമികയ്ക്ക് കുച്ചുപടിയിൽ എ ഗ്രേഡിൻ്റെ പൊൻതിളക്കം. ഇലഞ്ഞി പഞ്ചായത്ത് എട്ടാം വാർഡ് കണ്ടംതുരുത്തിൽ വീട്ടിൽ സാജുവിന്റെയും സോമിനിയുടെയും മകളായ അനാമിക, ഞീഴൂർ വിശ്വഭാരതി എസ് എൻ HSS ലെ +2 വിദ്യാർത്ഥിനിയാണ്. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചുപ്പടിയിലാണ് അനാമിക മത്സരിച്ചത്. 13 വർഷമായി നൃത്തം അഭ്യസിക്കുന്ന അനാമിക ആദ്യമായാണ് സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്. ബിരുദ വിദ്യാർത്ഥിയായ പൃഥ്വി കെ സാജുവാണ് സഹോദരൻ. അനാമികക്ക് പിറവം ട്രൂ വിഷൻ ചാനലിന്റെ അഭിനന്ദനങ്ങൾ
Anamika, a native of Elanji, won the A grade silver medal at Kuchupadi in the state school arts festival.