തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ തുടർച്ചയായ മൂന്നാം വർഷവും കോഴിക്കോട് പേരോട് ഹയർ സെക്കണ്ടറി സ്കൂൾ എ ഗ്രേഡ് കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിൽ നിന്നും അപ്പീൽ വഴിയാണ് ഈ വിദ്യാലയം ഇത്തവണ മത്സരിക്കാനെത്തിയത്. ജില്ലാ തലത്തിൽ വിജയിയായ ടീമിനെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. കോവിഡിന് ശേഷം നടന്ന എല്ലാ കലോത്സവങ്ങളിലും വട്ടപ്പാട്ട് ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാനത്ത് ശ്രദ്ധേയമായിരുന്നു. മുഹമ്മദ് ഷാസിൽ, മുഹമ്മദ് ഷാമിൽ, മുഹമ്മദ് ഇർഫാൻ, ഫെബിൻ റിഷാൽ , മുഹമ്മദ് ഫാഹിം, മുഹമ്മദ് ജംനാസ്, ഫർസിൻ അഹ്മദ്, ജൈസൽ ഹബീബ്, മുഹമ്മദ് റിഷാൻ നിഹാൽ റഫീഖ് എന്നിവരാണ് വട്ടപ്പാട്ട് ടീമിലെ അംഗങ്ങൾ. മുനീർ തലശ്ശേരിയുടെ ശിക്ഷണത്തിൽ കിരണാണ് പരിശീലകൻ. പേരോട് എം. ഐ.എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജ്മെൻ്റ്, പ്രിൻസിപ്പൽ സ്റ്റാഫ് അംഗങ്ങൾ ജേതാക്കളെ അനുമോദിച്ചു.
Perode MIM Higher Secondary for the fourth time in a row.