---
title: "ഐഎസ്ആർഒയ്ക്ക് പുതിയ തലവൻ; ഡോ. വി നാരായണനെ ചെയർമാൻ ആയി നിയമിച്ചു."
english_title: "ISRO gets new chief; Dr. V Narayanan as Chairman."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/261835/isro-gets-new-chief-dr-v-narayanan-as-chairman"
published_at: "2025-01-07T23:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d709d3185c_fwe.jpg"
keywords: []
---

# ഐഎസ്ആർഒയ്ക്ക് പുതിയ തലവൻ; ഡോ. വി നാരായണനെ ചെയർമാൻ ആയി നിയമിച്ചു.

> **Lead Summary:** ന്യൂ ഡൽഹി: ഐഎസ്‌ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണനെ നിയമിച്ചു. നിലവിൽ എൽപിഎസ്‌സി മേധാവിയാണ്. കന്യാകുമാരി നാഗർകോവിൽ സ്വദേശിയായ ഡോ നാരായണൻ സി 25 ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ്. ഇന്ത്യയുടെ എറ്റവും കരുത്തനായ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ നിർണായക ഭാഗമാണ് ഈ എഞ്ചിൻ. നിലവിലെ ചെയർമാനായ ഡോ. എസ് സോമനാഥ് ജനുവരി 14ന് വിരമിക്കും. ശേഷമാകും നാരായണൻ ചെയർമാനായി ഉത്തരവാദിത്തം ഏറ്റെടുക്കുക.

## Article Content

ന്യൂ ഡൽഹി: ഐഎസ്‌ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണനെ നിയമിച്ചു. നിലവിൽ എൽപിഎസ്‌സി മേധാവിയാണ്. കന്യാകുമാരി നാഗർകോവിൽ സ്വദേശിയായ ഡോ നാരായണൻ സി 25 ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ്. ഇന്ത്യയുടെ എറ്റവും കരുത്തനായ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ നിർണായക ഭാഗമാണ് ഈ എഞ്ചിൻ. നിലവിലെ ചെയർമാനായ ഡോ. എസ് സോമനാഥ് ജനുവരി 14ന് വിരമിക്കും. ശേഷമാകും നാരായണൻ ചെയർമാനായി ഉത്തരവാദിത്തം ഏറ്റെടുക്കുക.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/261835/isro-gets-new-chief-dr-v-narayanan-as-chairman)