കല്‍പ്പറ്റ: വയനാട്ടില്‍ പഴയ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നടേരി ഓര്‍ക്കിഡ് ഹൗസില്‍ പ്രമോദ് (54), ഉള്ള്യേരി നാറാത്ത് ബിന്‍സി (34) എന്നിവരാണ് മരിച്ചത്. സ്വകാര്യ റിസോര്‍ട്ടിനു സമീപത്തെ അത്തിമരത്തിലാണ് ഇവരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇന്നു രാവിലെയാണ് റിസോര്‍ട്ടിലെ ജീവനക്കാര്‍ മൃതദേഹങ്ങള്‍ കണ്ടത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.
A man and a woman were found hanging in front of a private resort.