തിരുവനന്തപുരം: യുദ്ധവിരുദ്ധ സന്ദേശത്തിൽ ഊന്നിയ വിഷയം മൂകാഭിനയമായി അവതരിപ്പിച്ച് ശ്രദ്ധേയനായിരിക്കുകയാണ് നാരായൺ ലാൽ. ലോകത്തെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായാണ് ഹിറ്റ്ലർ അറിയപ്പെടുന്നത്. ഇതേ ഹിറ്റ്ലർ ബാല്യകാലത്ത് ചിത്രരചന പഠിക്കുവാനായി ശ്രമിച്ചിരുന്നെങ്കിൽ പോലും അവിടെ നിന്നെല്ലാം തന്നെ പിന്തള്ളപ്പെടുകയായിരുന്നു. അന്ന് ബാലനായിരുന്നു ഒരു ചിത്രകാരനായി മാറിയിരുന്നെങ്കിൽ ക്രൂരനായ ഒരു സ്വേച്ഛാധിപതിയായി മാറില്ലായിരുന്നു എന്ന ആശയത്തിലൂന്നിയാണ് നാരായൺ ലാൽ എന്ന കൊച്ചു മിടുക്കൻ മൂകാഭിനയം അവതരിപ്പിച്ച് എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുന്നത്.
ഓരോ കുട്ടിയിലും നൈസർഗികമായ കഴിവുകൾ ഉണ്ട്. അത് കൃത്യമായ പിന്തുണ നല്കി വളർത്തിയെടുത്താൽ അവരിൽ ക്രിമിനൽ സ്വഭാവം വളരുന്നത് തടയാൻ സാധിക്കും എന്ന ആശയം മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് നാരായൺ കൊല്ലം എസ് ബി എച്ച് എസ് എസ് ക്ലാപ്പന സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ രണ്ടുവർഷം തുടർച്ചയായി യുപി തലത്തിൽ മോണോ ആക്ടിനും നാടകത്തിനുമായി എ ഗ്രേഡ് നേടിയിട്ടുണ്ട് ബിജു മാഞ്ഞാണി യുടെ പരിശീലനത്തിലാണ് മൂകാഭിനയം അവതരിപ്പിച്ചിരിക്കുന്നത്. ഏതാണ്ട് 30 വർഷത്തോളമായി നാടകരംഗത്ത് സജീവമാണ്.
2021 ൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് സംസ്ഥാന തലത്തിൽ നാടക വിഭാഗത്തിൽ മത്സരിപ്പിച്ചിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ടീമുകൾക്ക് നാടക പരിശീലനം നല്കിയിട്ടുണ്ട്. ഇദ്ദേഹം റവന്യു വകുപ്പ് ഉദ്യോഗസ്ഥനാണ്.
Narayan Lal brought the anti-war message to the stage.