---
title: "#keralaschoolkalolsavam2025 | പൊള്ളുന്ന ജീവിതങ്ങളെ വരയിൽ വർണ്ണിച്ച് അലീന"
english_title: "Alina paints fiery lives"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/261781/alina-paints-fiery-lives"
published_at: "2025-01-07T17:37:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d19521a772_sbdsdn.jpg"
keywords: []
---

# #keralaschoolkalolsavam2025 | പൊള്ളുന്ന ജീവിതങ്ങളെ വരയിൽ വർണ്ണിച്ച് അലീന

> **Lead Summary:** > തിരുവനന്തപുരം: " പാറമടയിലെ തൊഴിലാളികൾ , തെരുവിലെ കച്ചവടം അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതാനുഭവങ്ങൾ വരയിൽ വർണ്ണിച്ച് ഹയർ സെക്കൻഡറി വിഭാഗം ചിത്ര രചന (പെൻസിൽ), ഓയിൽ കളറിംഗ് എന്നീ മത്സരങ്ങളിൽ തിരുവനന്തപുരം കോട്ടൺ ഹിൽ ജി ജി ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർത്ഥിനി അലീന എ പി എ ഗ്രേഡ് നേടി. പൂജപ്പുര സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ പ്രസന്നൻ്റെയും ആൻസിയുടേയും മകളാണ്. കഴിഞ്ഞ വർഷം കൊല്ലം സംസ്ഥാന കലോത്സവത്തിലും ഓയിൽ കളറിംഗിൽ എ ഗ്രേഡ് നേടിയിരുന്നു. പരിശീലകരുടെ സഹായമില്ലാതെ സ്വപ്രയ്തനത്തിലൂടെ അലീന ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.

## Article Content

> തിരുവനന്തപുരം: " പാറമടയിലെ തൊഴിലാളികൾ , തെരുവിലെ കച്ചവടം അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതാനുഭവങ്ങൾ വരയിൽ വർണ്ണിച്ച് ഹയർ സെക്കൻഡറി വിഭാഗം ചിത്ര രചന (പെൻസിൽ), ഓയിൽ കളറിംഗ് എന്നീ മത്സരങ്ങളിൽ തിരുവനന്തപുരം കോട്ടൺ ഹിൽ ജി ജി ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർത്ഥിനി അലീന എ പി എ ഗ്രേഡ് നേടി. പൂജപ്പുര സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ പ്രസന്നൻ്റെയും ആൻസിയുടേയും മകളാണ്. കഴിഞ്ഞ വർഷം കൊല്ലം സംസ്ഥാന കലോത്സവത്തിലും ഓയിൽ കളറിംഗിൽ എ ഗ്രേഡ് നേടിയിരുന്നു. പരിശീലകരുടെ സഹായമില്ലാതെ സ്വപ്രയ്തനത്തിലൂടെ അലീന ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.

2019 ൽ ശിശുദിന സ്റ്റാമ്പ് തയ്യാറാക്കാൻ അവസരം ലഭിച്ചിരുന്നു. ആലപ്പുഴയിൽ നടന്ന സംസ്ഥാന ശാസ്ത്ര ഐ ടി മേളയിൽ ഡിജിറ്റൽ പെയിൻ്റിംഗിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. ദേശീയ ഊർജ്ജ സംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പെയിൻ്റിംഗ് മത്സരത്തിലും അലീന പങ്കെടുത്തിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/261781/alina-paints-fiery-lives)