കൊച്ചി : (piravomnews.in) വാഴക്കാലയിൽ ജനവാസകേന്ദ്രത്തിന് സമീപത്തെ ആക്രി ഗോഡൗണിൽ വൻ തീപിടിത്തം. 50 ലക്ഷം രൂപയുടെ നഷ്ടം.
ആളപായമില്ല. ഞായർ രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഗോഡൗണിലെ തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര,ആലുവ, ഗാന്ധിനഗർ, ഏലൂർ എന്നിവിടങ്ങളിൽനിന്ന് എട്ട് യൂണിറ്റ് എത്തി അഞ്ചുമണിക്കൂർ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇടുങ്ങിയ വഴിയിലൂടെ ഫയർ എൻജിനുകൾ എത്തിക്കാൻ കഴിയാത്തത് രക്ഷാപ്രവർത്തനം വൈകിച്ചു.തൃക്കാക്കര വാഴക്കാല മേരിമാതാ റോഡിൽ നേരേവീട്ടിൽ ചെറിയാന്റെ ഉടമസ്ഥതയിലുള്ള 26 സെന്റ് ഭൂമിയിൽ എം എസ് കബീർ, നിസാർ എന്നിവർ നടത്തുന്ന എംഎസ്‌കെ സ്‌ക്രാപ് ഏജൻസീസിന്റെ വാടക ഗോഡൗണിലാണ് തീപിടിച്ചത്.
തകര ഷീറ്റ് മേഞ്ഞ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്‌ജ്, എസി തുടങ്ങിയ ഉപകരണങ്ങളും ചെമ്പ്, പിച്ചള, ലോഹ തകിടുകൾ ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും കത്തിനശിച്ചു.
ഇതേ ഭൂമിയിലെ 10 തെങ്ങ് ഉൾപ്പെടെയുള്ള മുഴുവൻ ഫലവൃക്ഷങ്ങളും കത്തിയമർന്നു. തിങ്കളാഴ്‌ച കയറ്റിവിടാൻ തയ്യാറാക്കിവച്ചിരുന്ന രണ്ടു ലോഡ് തരംതിരിച്ച ആക്രിസാധനങ്ങളും കത്തിനശിച്ചു.
A #huge #fire #broke out in the #Acre #godown near the #settlement #during the #banana #season