തിരുവനന്തപുരം: സ്കൂൾ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വെന്പായം സ്വദേശി അരുണിനെയാണ് പിടികൂടിയത്. പ്രതിയുടെ ഓട്ടോയിലാണ് വിദ്യാര്‍ത്ഥിനി സ്കൂളിലും ട്യൂഷനും പോയിരുന്നത്. പ്രതി പെണ്‍കുട്ടിക്ക് മൊബൈൽ ഫോണ് വാങ്ങി നൽകി പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കുകയായിരുന്നു. പ്രതിയുടെ ഭീഷണി മൂലം പെണ്കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. അടുത്തിടെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില് അസ്വഭാവികത തോന്നി ബന്ധുക്കൾ ചോദിച്ചപ്പോഴാണ് വിവരം പുറത്ത് വന്നത്.
The police arrested the auto driver who molested the school girl by pretending to be in love.