തിരുവനന്തപുരം : 2024 ലെ സമകാലിക വിശേഷങ്ങൾ ഹയർസെക്കന്ററി വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ട് മത്സരത്തിൽ ഇടം നേടി. മലപ്പുറം മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്ത് സൂര്യയാണ് വേറിട്ട വിഷയം അവതരിപ്പിച്ചു എ ഗ്രേഡ് വാങ്ങിയത്. പരിശീലകൻ്റെ സഹായമില്ലാതെ സ്വപ്രയത്നത്തിലൂടെയാണ് ആദിത്ത് കലോത്സവ വേദിയിൽ എത്തുന്നത്. പ്രളയം , ഹേമ കമ്മിറ്റി റിപ്പോർട്ട്, അടിക്കടി വർധിക്കുന്ന ഇന്ധന വില തുടങ്ങിയ പ്രധാന സംഭവങ്ങളെല്ലാം ആദി ത്തിൻ്റെ മോണോ ആക്ട് ിൽ ഇടം നേടി.
Farewell Adith brings Surya 2024 to the stage.