തിരുവനന്തപുരം : പഠിപ്പിച്ച എല്ലാ കുട്ടികളും മികച്ചവരാണ്, അവരെ കൂടുതൽ മികച്ചവരാക്കി തീർക്കുകയാണ് ചെയ്യുന്നത്" തമ്പി സാർ പറയുന്നു. ഏതാണ്ട് 40 വർഷമായി കലാ രംഗത്ത് സജീവമാണ് തമ്പി സാർ. ഏതാണ്ട് 1400 ഓളം വിദ്യാർത്ഥികൾ സാറിൻറെ ശിക്ഷ സാറിൻ്റെ ശിക്ഷണത്തിൽ ചവിട്ടു നാടകരംഗത്തേക്ക് പ്രവേശിച്ചിട്ടുണ്ട്. പഠിപ്പിച്ച ഓരോ വിദ്യാർത്ഥികളും സാറിന് മികച്ചവരാണ്. മുതിർന്ന കലാകാരന്മാർ അടക്കം 1400 ഓളം വിദ്യാർഥികൾ ചവിട്ട് നാടക കലാരംഗത്തേക്ക് പ്രവേശിച്ചു. 2013ൽ ആദ്യമായി ചവിട്ടുനാടകം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമാകുമ്പോൾ തൊട്ട് എല്ലാ കലോത്സവ വേദികളിലും സാറിൻറെ കയ്യൊപ്പുണ്ട്. ഇത്തവണ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 16 ടീമുകളാണ് കലോത്സവ വേദികൾ കയ്യടക്കുന്നത്. രണ്ടു തലമുറകളായി ചവിട്ടുനാടക രംഗത്ത് സജീവമായ കലാ കുടുംബത്തിൽ നിന്നാണ് തമ്പി സാർ എന്ന തമ്പി പയ്യപ്പിള്ളി വരുന്നത്. രണ്ടു വർഷത്തോളം ആയുള്ള പരിശീലനത്തിനുശേഷം ബൈബിൾ കഥ സംവിധാനം ചെയ്താണ് ചവിട്ട് നാടക രംഗത്തേക്ക് പ്രവേശിക്കുന്നത്തുടർന്ന് ചവിട്ടുനാടക സംവിധാന രംഗത്തും പരിശീലനരംഗത്തുമായി 40 വർഷങ്ങൾ.
കേരളത്തിൽ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ നിലനിന്നിരുന്ന ഒരു തനത് കലാരൂപം ആണ് ചവിട്ടു നാടകം. ചരിത്രപരമായിട്ടുള്ള കഥകളാണ് അവതരണത്തിനായി ഉപയോഗിക്കാറുള്ളത്. ജൂലിയ സീസർ മഹാനായ അലക്സാണ്ടർ വെയിലുത്തമ്പി ദളവ തുടങ്ങിയ ചരിത്ര പുരുഷന്മാരെ കുറിച്ചുള്ള കഥകൾ ചവിട്ട നാടകത്തിന്റെ പ്രമേയമായി വരാറുണ്ട്. കൂടാതെ ബൈബിളിലെ കഥാപാത്രങ്ങളെയും വിശുദ്ധന്മാരെ കുറിച്ചുള്ള കഥകളും പ്രമേയമാവാറുണ്ടെന്നും തമ്പി സാർ പറയുന്നു. ശരീരഭാഷയും മെയ് വഴക്കവും ചവിട്ടുനാടക അവതരണ രംഗത്ത് പ്രധാനമാണ്. " ചവിട്ടു നാടകം എന്നത് കാലു കൊണ്ടുള്ള ചവിട്ടി കളി മാത്രമല്ല അതിൽ നാടകം കൂടിയുണ്ട്. " തമ്പി സാർ പറയുന്നു.
Around 1400 students including senior artistes have entered the field of theater arts.