കൊച്ചി: കേടായ തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കുട്ടിയെ ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തെങ്ങിന്‍റെ അടിഭാഗം കേടായി നിന്നത് ശ്രദ്ധയിൽ പെടാതെ സമീപത്ത് തീ ഇട്ടിരുന്നു. തണുപ്പകറ്റാൻ തെങ്ങിന് അടുത്തു വന്നുനിന്നതായിരുന്നു കുട്ടിയെന്നാണ് വിവരം. മരോട്ടി ചുവട് സ്വദേശി അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് വാടക കെട്ടിടങ്ങൾ.
Coconut trunks fell on the body; A five-year-old boy met a tragic end in Perumbavoor.