കൂത്താട്ടുകുളം : (piravomnews.in) തിരുമാറാടി പഞ്ചായത്തിൽ ഓപ്പറേഷൻ വാഹിനി രണ്ടാംഘട്ടത്തിന് തുടക്കമായി.
ഉഴവൂർ തോടിന്റെ കീഴ്‌ചിറമുതൽ പുത്തൻചിറവരെ ആഴംകൂട്ടി നവീകരിക്കുന്നതിന് ജലസേചനവകുപ്പ് 15.50 ലക്ഷം രൂപയാണ് അനുവദിച്ചത്.
തിരുമാറാടി വടക്കുംപാടം പാടശേഖരത്തിലെ 100 ഏക്കറോളം നെൽകൃഷിക്ക് പദ്ധതി പ്രയോജനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു.
സ്ഥിരംസമിതി അധ്യക്ഷ രമ മുരളീധരകൈമൾ അധ്യക്ഷയായി. ജിനു അഗസ്റ്റിൻ, എം സി സാജു, ജിമ്മി ജേക്കബ്, അസിസ്റ്റന്റ് എൻജിനിയർ ബിന്ദു ജോസഫ്, അഞ്ജന സുനു വർഗീസ് എന്നിവർ സംസാരിച്ചു.
ആദ്യഘട്ടത്തിൽ വാളിയാപ്പാടംചിറമുതൽ താഴോട്ട് 500 മീറ്ററിലെ പ്രവൃത്തി പൂർത്തിയാക്കിയിരുന്നു.
The #second phase of #operation #Vahini has #started in #Tirumaradi #Panchayat