കിഴക്കമ്പലം : (piravomnews.in) രണ്ടുകിലോ കഞ്ചാവുമായി ആലുവ നൊച്ചിമ പുള്ളലിക്കര ആയത്തുവീട്ടിൽ മുഹമ്മദ് ഫയിസി(34)നെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടി.
കിഴക്കമ്പലം അമ്പുനാട് പള്ളിക്കുറ്റി ഭാഗത്ത് സ്കൂട്ടറിൽ കഞ്ചാവ് വിൽപ്പനയ്‌ക്കെത്തിയതായിരുന്നു പ്രതി.ഇയാൾ പള്ളിക്കുറ്റി ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ്.
പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി സ്‌കൂട്ടറിന്റെ സീറ്റിനടിയിലാണ് സൂക്ഷിച്ചിരുന്നത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. എടത്തല, ഏലൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.
ഇൻസ്പെക്ടർ എ എൽ അഭിലാഷ്, എസ്ഐ എ ബി സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
#Young #man #arrested with two kilos of #ganja