എളങ്കുന്നപ്പുഴ : (piravomnews.in) ഫോർട്ട് വൈപ്പിനിൽ പൈപ്പിലൂടെ എത്തുന്നത് ചെളി വെള്ളം. കറുത്ത നിറമുള്ള വെള്ളത്തിന് ദുർഗന്ധവുമുണ്ട്.
ഇതേ തുടർന്നു ഒട്ടേറെപ്പേർ ശുദ്ധജലം ശേഖരിക്കാൻ സമീപ പ്രദേശങ്ങളെ ആശ്രയിച്ചു. ഒന്നിടവിട്ട ദിനങ്ങളിൽ വെള്ളം എത്തുന്ന ഇവിടെ ഇനി നാളെയാണു ജലവിതരണം.
ഇതേക്കുറിച്ചു അടിയന്തര അന്വേഷണം നടത്തുമെന്നു ജല അതോറിറ്റി അസി.എൻജിനീയർ വിബിൻ പറഞ്ഞു.
#Muddy #water comes through the #pipe ; #Black #colored water has a bad smell