കൂത്താട്ടുകുളം: മദ്യലഹരിയില്‍ കെഎസ്‌ആർടിസി ബസിന്‍റെ ചില്ല് തകർത്ത യാത്രക്കാരനെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വെന്നൂർ സ്വദേശി വടക്കേക്കര കുന്നത്ത് രമേശാ(38)ണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര ഡിപ്പോയിലെ കൊട്ടാരക്കര - കൊയമ്ബത്തൂർ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസില്‍ കേട്ടയത്തു നിന്നും കയറി പ്രതി കൂത്താട്ടുകുളം ഭാഗത്ത് എത്തിയപ്പോള്‍ സ്വയം പ്രകോപിതനായി ബസിന്‍റെ മുൻഭാഗത്തെ ഗ്ലാസ് നെറ്റി കൊണ്ട് ഇടിച്ചു പൊട്ടിക്കുകയായിരുന്നു. സംഭവ സമയം പ്രതി മദ്യലഹരിയില്‍ ആയിരുന്നു വെന്ന് സഹയാത്രികർ പറഞ്ഞു.
കൂത്താട്ടുകുളം കെഎസ്‌ആർടിസി ഡിപ്പോയിലെ കണ്‍ട്രോളിംഗ് ഓഫീസർ രോഹിണി സുരേഷിന്‍റെ പരാതില്‍, പൊതുമുതല്‍ നശിപ്പിച്ചതിനാണ് കൂത്താട്ടുകുളം പോലീസ് കേസ് എടുത്തിട്ടുള്ളത്. പ്രതി ഏറ്റുമാനൂരിലെ ഒരു ബേക്കറിയിലെ ജോലിക്കാരനാണ്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.
police have arrested a passenger who broke the window of a KSRTC bus while under the influence of alcohol.