---
title: "'കൊന്ന് കെട്ടിത്തൂക്കും'; യുവതിക്ക് വനിതാ എസ്‌ഐയുടെ ഭീഷണി."
english_title: "'will be killed and hanged'; The woman is threatened by the SI."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/258191/will-be-killed-and-hanged-the-woman-is-threatened-by-the-si"
published_at: "2024-12-22T17:11:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6767fb4a289e6_yjktk.jpg"
keywords: []
---

# 'കൊന്ന് കെട്ടിത്തൂക്കും'; യുവതിക്ക് വനിതാ എസ്‌ഐയുടെ ഭീഷണി.

> **Lead Summary:** കൊല്ലം: പരവൂരില്‍ വനിതാ എസ്‌ഐ വീട്ടില്‍ കയറി മര്‍ദിച്ചുവെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ. പരവൂര്‍ പൂതക്കുളം സ്വദേശിനിയായ 27 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവും വനിതാ എസ്‌ഐയും തമ്മിലുള്ള അതിരുകടന്ന സൗഹൃദം വിലക്കിയതിന് ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ വനിതാ എസ്‌ഐ മര്‍ദിച്ചുവെന്നാണ് യുവതിയുടെ ആരോപണം. പരാതിയില്‍ യുവതിയുടെ ഭര്‍ത്താവും വര്‍ക്കല എസ്‌ഐയുമായ അഭിഷേക്, കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ആശ എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു. വീട്ടില്‍ എത്തിയ വനിതാ എസ്‌ഐ കുത്തില്‍ കുത്തിപ്പിടിച്ച് ഭിത്തിയില്‍ ചേര്‍ത്തുപിടിച്ച് കവിളില്‍ അടിച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. കൊന്ന് കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യയാക്കും. കുഞ്ഞിനെ ശരിയാക്കിക്കളയുമെന്നും വനിതാ എസ്‌ഐ ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിപ്പാര്‍ട്ട്മെന്റിലെ സ്വാധീനം ഉപയോഗിച്ച് അച്ഛനെയും സഹോദരിയെയും കേസില്‍പ്പെടുത്തി ജയിലിനുള്ളിലാക്കുമെന്നും വനിതാ എസ്‌ഐ ഭീഷണിപ്പെടുത്തി. അന്‍പത് ലക്ഷം രൂപ നല്‍കിയാല്‍ എസ്‌ഐയുടെ ഭാര്യയായി ജീവിക്കാം. അല്ലെങ്കില്‍ ഇതായിരിക്കും അവസ്ഥ എന്നും വനിതാ എസ് ഐ പറഞ്ഞു എന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ ഭാരതീയ ന്യായസംഹിത (ബിഎന്‍എസ്) 85, 126 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

## Article Content

കൊല്ലം: പരവൂരില്‍ വനിതാ എസ്‌ഐ വീട്ടില്‍ കയറി മര്‍ദിച്ചുവെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ. പരവൂര്‍ പൂതക്കുളം സ്വദേശിനിയായ 27 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവും വനിതാ എസ്‌ഐയും തമ്മിലുള്ള അതിരുകടന്ന സൗഹൃദം വിലക്കിയതിന് ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ വനിതാ എസ്‌ഐ മര്‍ദിച്ചുവെന്നാണ് യുവതിയുടെ ആരോപണം. പരാതിയില്‍ യുവതിയുടെ ഭര്‍ത്താവും വര്‍ക്കല എസ്‌ഐയുമായ അഭിഷേക്, കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ആശ എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു. വീട്ടില്‍ എത്തിയ വനിതാ എസ്‌ഐ കുത്തില്‍ കുത്തിപ്പിടിച്ച് ഭിത്തിയില്‍ ചേര്‍ത്തുപിടിച്ച് കവിളില്‍ അടിച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. കൊന്ന് കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യയാക്കും. കുഞ്ഞിനെ ശരിയാക്കിക്കളയുമെന്നും വനിതാ എസ്‌ഐ ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിപ്പാര്‍ട്ട്മെന്റിലെ സ്വാധീനം ഉപയോഗിച്ച് അച്ഛനെയും സഹോദരിയെയും കേസില്‍പ്പെടുത്തി ജയിലിനുള്ളിലാക്കുമെന്നും വനിതാ എസ്‌ഐ ഭീഷണിപ്പെടുത്തി. അന്‍പത് ലക്ഷം രൂപ നല്‍കിയാല്‍ എസ്‌ഐയുടെ ഭാര്യയായി ജീവിക്കാം. അല്ലെങ്കില്‍ ഇതായിരിക്കും അവസ്ഥ എന്നും വനിതാ എസ് ഐ പറഞ്ഞു എന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ ഭാരതീയ ന്യായസംഹിത (ബിഎന്‍എസ്) 85, 126 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/258191/will-be-killed-and-hanged-the-woman-is-threatened-by-the-si)