മുളന്തുരുത്തി : (piravomnews.in) മുളന്തുരുത്തി മാർത്തോമൻ പള്ളിയിലെ ജൂബിലി പെരുന്നാളിനിടെയുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച പൊലീസിനുനേരെ ആക്രമണം.
മുളന്തുരുത്തി എസ്എച്ച്ഒ മനേഷ് കെ പൗലോസ്, സിവിൽ പൊലീസ് ഓഫീസർ റെജിൻ പ്രസാദ് എന്നിവർക്ക് പരിക്കേറ്റു. മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തു. ഓർത്തഡോക്‌സ് പള്ളി വികാരി അടക്കം 32 പേർക്കെതിരെ കേസെടുത്തു.
മുളന്തുരുത്തി പെരുമ്പിള്ളി കൊളുത്താൽ ഏബൽ ലജി (27), പൈനുങ്കൽപ്പാറ കൂമുള്ളിൽ കെ പി വിജു (50), ഊന്നുകണ്ടത്തിൽ എബിൻസൻ (31) എന്നിവരാണ് അറസ്‌റ്റിലായത്. ഏബൽ ലജിയെ റിമാൻഡ് ചെയ്‌തു. കെ പി വിജുവിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലാക്കി.
മാർത്തോമൻ പള്ളിയിൽ വെള്ളി രാത്രി പതിനൊന്നോടെയാണ് സംഭവം. പെരുന്നാൾ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗവുമായുണ്ടാക്കിയ ധാരണ ലംഘിച്ചത് പൊലീസ് ചോദ്യംചെയ്‌തതിന്റെ പ്രകോപനത്തിലായിരുന്നു അക്രമമെന്ന് പൊലീസ് പറഞ്ഞു.
#Attack on the #police who #tried to stop the #conflict during the# jubilee #festival in #Mulanthuruthi #church