കുമരകം : സംസ്ഥാന ജലഗതാഗത വകുപ്പിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കിഷോർകുമാർ എന്ന ബോട്ട് സ്രാങ്ക്. 2024 ൽ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ആറോളം ഗോൾഡ് മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട് ജലഗതാഗത വകുപ്പിലെ ജീവനക്കാരനായ കിഷോർ കുമാർ.
മുഹമ്മ കുമരകം ബോട്ട് ലെ സ്രാങ്ക് ആണ് നിലവിൽ കിഷോർ കുമാർ.
പാൻ ഇന്ത്യ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ നാലു ഗോൾഡ് മെഡലുകളും, സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടു ഗോൾഡ് മെഡലുകളും സ്വന്തമാക്കി സംസ്ഥാന ജലഗതാഗത വകുപ്പിനും,മുഹമ്മ സ്റ്റേഷനും അഭിമാനമായി മാറിയിരിക്കുകയാണ് കിഷോർ.
ആലപ്പുഴ കാട്ടൂർ സ്വദേശിയാണ് കിഷോർ. ദിവ്യ ഭാര്യയും ഭവൻ അയാൻ എന്നിവർ മക്കളുമാണ്...
The powerlifting champion is here at Kumarakath Bot.