ആലപ്പുഴ: ആലപ്പുഴ ദേശീയപാത ചേർത്തലയിൽ കാറും മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. കാർ യാത്രക്കാരിയായ അംബികയാണ് മരിച്ചത്. കോടംതുരുത്ത് സ്വദേശിയാണ് മരിച്ച അംബിക. കാറും മിനി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ അംബിക മരിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അംബികയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Car and mini bus collided with a housewife.