പിറവം.....(piravomnews.in) പിറവത്തെ അദ്ധ്യാപകൻ പ്രതിയായ പോക്സോ കേസിൽ ജ്യാമാപേക്ഷ കോടതി തള്ളി. പോക്സോ കേസിൽ പ്രതി ബെന്നി വി വര്ഗീസിന്റെ കേസിൽ ജ്യാമാപേക്ഷ ആണ് ഹൈകോടതി തള്ളിയത്. 10212/ 2024ബി നംബർ ബെയിൽഅപേക്ഷ ഡിസംബർ 7 ന് സമർപ്പിച്ചിരുന്നു. ഇന്നാണ് വാദം കേട്ടതിന് ശേഷം തള്ളിയത്.ജസ്റ്റിസ് പി വികുഞ്ഞികൃഷ്ണൻന്റെ ഡിവിഷനിൽ ആയിരുന്നു ജ്യാമ അപേക്ഷ. പ്രതിക്ക് സാവകാശം നല്‌കി ആണ് ജ്യാമ അപേക്ഷ തീർപ്പാക്കിയത്
പ്രതി നിലവിൽ ഒളിവിലാണ്. പിറവത്തെ പള്ളി വക പ്രശസ്ത എയ്ഡഡ് ഹൈയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ അതേ സ്കൂളിലെ കുട്ടിയെ കാറിൽ നിർബന്ധിച്ച് ലിഫ്റ്റ് കൊടുത്ത ശേഷം വണ്ടിയിൽ വെച്ച് ദേഹോപദ്രവം ചെയ്തുവെന്നാണ് കേസ്. ഇയാൾക്കെത്തിരെ നിരവധി പീഡന പരാതി ക്കൾ ഉണ്ടായിട്ടും മുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളുടെ ഉന്നത ഉദ്യോഗസ്ഥയായ ബന്ധു ഔദ്യോഗിക വാഹനത്തിൽ പോലീസ് സ്റ്റേഷനിൽ എത്തിയത് വിവാദം ആയിരുന്നു
the news will be updated....
High Court dismisses Jama's plea in POCSO accused Benny V Varghese's case