പാലക്കാട്: പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് (82) അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ. ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 200-ൽപരം സിനിമകളിലും, 25-ൽപരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, മീശ മാധവൻ എന്നീ സിനിമകളിലെ വേഷങ്ങൾ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു.
Film-serial actress Meena Ganesh passed away.