മുബൈയിൽ യാത്രാബോട്ടിൽ നാവികസേനയുടെ ബോട്ട് ഇടിച്ച് പതിമൂന്ന് പേർ മരിച്ചു

മുബൈയിൽ യാത്രാബോട്ടിൽ നാവികസേനയുടെ ബോട്ട് ഇടിച്ച് പതിമൂന്ന് പേർ മരിച്ചു
Dec 18, 2024 09:19 PM | By mahesh piravom

മുംബൈ.... ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. സ്പീഡ് ബോട്ടിടിച്ച് തകര്‍ന്ന യാത്ര ബോട്ടില്‍ നൂറിലധികം പേരുണ്ടായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസാണ് മരണ സംഖ്യ പുറത്തുവിട്ടത്. 101 പേരെ രക്ഷപ്പെടുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു.

രക്ഷപ്പെട്ടവരില്‍ ചിലര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെ നീല്‍കമല്‍ എന്ന യാത്ര ബോട്ടില്‍ ആറു പേര്‍ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട് കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അപകടം.അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളടക്കം അപകടത്തില്‍പ്പെട്ട യാത്രാ ബോട്ടില്‍ നിന്നാണ് പകര്‍ത്തിയിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. സ്പീഡ് ബോട്ട് കടലില്‍ സിഗ്സാഗ് ചെയ്യുന്നതിനിടെ പെട്ടെന്ന് യൂടേണ്‍ ചെയ്ത് യാത്ര ബോട്ടിന് നേരെ എത്തുകയും ശക്തമായി കൂട്ടിയിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്പീഡ് ബോട്ട് നിയന്ത്രണംവിട്ടാണ് യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് നാവികസേന അറിയിച്ചു. നാവികസേനാ ബോട്ടിന്റെ എഞ്ചിന്‍ അടുത്തിടെ മാറ്റുകയും പുതിയ എഞ്ചിന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോള്‍ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണ് വിവരം. നാവികസേനയുടെ ബോട്ടില്‍ 2 നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ 6 പേര്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Thirteen people died when a navy boat collided with a passenger boat in Mumbai

Next TV

Related Stories
#death | കഴുത്തിൽ കയർ കുരങ്ങി പോത്ത് ചിറയിലേക്ക് വീണത് കണ്ട് ഉടമയായ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

Dec 18, 2024 07:58 PM

#death | കഴുത്തിൽ കയർ കുരങ്ങി പോത്ത് ചിറയിലേക്ക് വീണത് കണ്ട് ഉടമയായ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

ഇതുകണ്ട് കുഴഞ്ഞുവീണ രാജനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്....

Read More >>
#Smoke | കെഎസ്ആർടിസി ബസിൽ നിന്നും പുക, ആശങ്ക പരിഹരിച്ച് ഫയര്‍ഫോഴ്സ്

Dec 18, 2024 07:51 PM

#Smoke | കെഎസ്ആർടിസി ബസിൽ നിന്നും പുക, ആശങ്ക പരിഹരിച്ച് ഫയര്‍ഫോഴ്സ്

ഈ സമയത്താണ് ബസിന്റെ എഞ്ചിൻ ഭാ​ഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സെത്തി ഉടൻ തന്നെ പ്രശ്നം...

Read More >>
ക്യാൻസറിനെതിരായ വാക്സിൻ വികസിപ്പിച്ചെടുത്തതായി റഷ്യ

Dec 18, 2024 04:50 PM

ക്യാൻസറിനെതിരായ വാക്സിൻ വികസിപ്പിച്ചെടുത്തതായി റഷ്യ

റഷ്യ ക്യാൻസറിനെതിരെ സ്വന്തം എംആർഎൻഎ വാക്സിൻ വികസിപ്പിച്ചിട്ടുണ്ട്, ഇത് രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യും," റഷ്യൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ...

Read More >>
ആമ്പല്ലൂരിൽ വനിതാ വർക്ക് ഷെഡ് ഉദ്ഘാടനം നടത്തി.

Dec 18, 2024 04:08 PM

ആമ്പല്ലൂരിൽ വനിതാ വർക്ക് ഷെഡ് ഉദ്ഘാടനം നടത്തി.

വനിതകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനും, പ്രദേശവാസികൾക്ക് ഒത്തുകൂടുന്നതിനും, കുട്ടികളുടെ പഠനാവശ്യങ്ങൾക്ക് സഹായകരമായും അടച്ചുറപ്പുള്ള ഹാൾ ആയി...

Read More >>
ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് സമനിലയിൽ

Dec 18, 2024 02:22 PM

ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് സമനിലയിൽ

ഏഴിന് 89 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഓസീസ് 275 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിംഗിൽ 2.1 ഓവറിൽ വിക്കറ്റ്...

Read More >>
#stabbed | ഓ​ടു​ന്ന ബ​സി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

Dec 18, 2024 01:17 PM

#stabbed | ഓ​ടു​ന്ന ബ​സി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

പ​രി​ക്കേ​റ്റ അ​ഭി​ലാ​ഷി​നെ ആ​ദ്യം ശ്രീ​ക​ണ്ഠ​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി.​കോ​ള​ജ്...

Read More >>
Top Stories