കണ്ണൂർ: നിർത്തിയിട്ട കാർ പിന്നോട്ട് ഉരുളുന്നത് കണ്ട് പിടിച്ചുനിർത്താൻ ശ്രമിച്ച കാർ ഉടമയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ തിരുമേനി ടൗണിലുണ്ടായ അപകടത്തിൽ ചെറുപുഴ സ്വദേശി ജോർജ് ആണ് മരിച്ചത്. ഉരുണ്ടു വന്ന കാറിനും ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ട ഓട്ടോയ്ക്കും ഇടയിൽ പെട്ടായിരുന്നു മരണം.
The owner of the car who tried to stop the car rolling backwards met with a tragic end.