തിരുവനന്തപുരം: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. കിഴുവിലം കൂന്തള്ളൂർ ദേശത്ത് അനിൽ ഭവനിൽ അനിൽകുമാർ (53) ആണ് അറസ്റ്റിലായത്. 2020 ജൂൺ മാസം മുതൽ 2024 വരെ പ്രതി പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരി അറിയാതെ പകർത്തിയ നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു വെന്നാണ് കേസ്.
The accused who was absconding in the case of threatening and torturing the young woman was arrested.