കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വലിയപറമ്പിൽ ഒമ്നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം. വാനിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ ഒമ്നി വാൻ പൂര്‍ണമായും തകര്‍ന്നു. മലപ്പുറം വേങ്ങര സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് സംശയം.
Omni van crashes into electricity poles and accident.