കരുനാഗപ്പള്ളി: നഗരത്തില്‍ പെണ്‍ വാണിഭം നടത്തിയെന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം മുപ്പെട്ടി തറയില്‍ രാജേഷ് ആണ് അറസ്റ്റിലായത്.
വീട് വാടകക്കെടുത്ത് മൂന്നു വര്‍ഷമായി ഇയാളുടെ നേതൃത്വത്തില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തി വരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിരവധിപേര്‍ അനാശാസ്യ പ്രവര്‍ത്തനത്തിനായി വന്ന് പോയിരുന്നു. അവശ നിലയിലായ ഒരു സ്ത്രീക്ക് ഉച്ചക്ക് മൂന്ന് മണി വരെയും ഭക്ഷണം നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് രാജേഷുമായി വാക്ക് തര്‍ക്കം ഉണ്ടായി. വെട്ടുകത്തിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇവര്‍ പോലീസിന്റെ 112-ല്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസെത്തുമ്പോള്‍ രണ്ട് സ്ത്രീകള്‍ വീട്ടില്‍ ഉണ്ടായിരുന്നു.
The police arrested the young man in the case of prostitution.