പാലാ : പൂവരണിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. എലിക്കുളം സ്വദേശി ജയലക്ഷ്മി (35), മക്കളായ നാലുവയസുകാരൻ ലോറൽ (4), ഒരു വയസുള്ള ഹെയ്ലി (1) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പുലർച്ചെ നാലരയ്ക്ക് പാലാ - പൊൻകുന്നം പാതയിലായിരുന്നു അപകടം. ലോറി അശ്രദ്ധമായി റോഡിലേക്ക് കയറ്റി പാർക്ക് ചെയ്തിരുന്നതാണ് അപകട കാരണം.
Three people, including children, were injured when a car rammed into a parked lorry.