അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം.

അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം.
Dec 14, 2024 03:20 PM | By Jobin PJ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം. അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് അപകടകരമായി ഉയർന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. സംസ്ഥാന ജലസേചന വകുപ്പിന്‍റെ കല്ലേലി, കോന്നി ജിഡി സ്‌റ്റേഷനുകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് അറിയിപ്പ്.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം അപകട മേഖലകളിൽ നിന്ന് മാറിത്താമസിക്കാൻ തയ്യാറാവണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.  തെന്മല ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. ഇന്ന് രാവിലെ 11 മണി മുതൽ ഡാമിന്‍റെ മൂന്നു ഷട്ടറുകൾ 60 സെന്റീമീറ്റർ പടിപടിയായി ഉയർത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുകയാണ്. ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.

Warning for those on the banks of Achankovil river.

Next TV

Related Stories
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.

Dec 14, 2024 05:49 PM

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.

ധൻരാജ് സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്....

Read More >>
കൊച്ചിയിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ശുചീകരണത്തൊഴിലാളിക്ക് പരിക്ക്പറ്റിയ അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തു വന്നു.

Dec 14, 2024 03:58 PM

കൊച്ചിയിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ശുചീകരണത്തൊഴിലാളിക്ക് പരിക്ക്പറ്റിയ അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തു വന്നു.

നഷ്ടപരിഹാരമടക്കം ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല എന്നും നിഷയുടെ ഭർത്താവ് മാരിയപ്പൻ...

Read More >>
#Accident | സ്വകാര്യബസ് മറിഞ്ഞ് അപകടം; കുട്ടികൾ ഉൾപ്പടെ 20 ഓളം പേർക്ക് പരിക്ക്.

Dec 14, 2024 03:42 PM

#Accident | സ്വകാര്യബസ് മറിഞ്ഞ് അപകടം; കുട്ടികൾ ഉൾപ്പടെ 20 ഓളം പേർക്ക് പരിക്ക്.

ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവെെഡറിൽ...

Read More >>
പെണ്‍കുട്ടിയെ വീട്ടില്‍ കയറി ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.

Dec 14, 2024 02:07 PM

പെണ്‍കുട്ടിയെ വീട്ടില്‍ കയറി ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.

എട്ടുവയസുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് ലിനീഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

Read More >>
ബാബ സാഹിബ് ഡോക്ടർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ് ചന്ദ്രബോസ് ഭാവന ഏറ്റുവാങ്ങി.

Dec 14, 2024 11:49 AM

ബാബ സാഹിബ് ഡോക്ടർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ് ചന്ദ്രബോസ് ഭാവന ഏറ്റുവാങ്ങി.

സമൂഹത്തിലെ ദളിത് പിന്നോക്ക വിഭാഗത്തിൽ പെട്ടവരുടെ ഉന്നമനത്തിനു വേണ്ടിയുള്ള വാർത്തയാണ് അവാർഡിന്...

Read More >>
Top Stories

Entertainment News