വൈക്കം : വൈക്കം സത്യാഗ്രഹ ഹാളിൽ വെച്ച് ഹൂലാഹൂപ്പ് സ്പിൻ ചെയ്ത് വേൾഡ് റെക്കോഡിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് റുമൈസ ഫാത്തിമ എന്ന 8 വയസ്സുകാരി. ഇന്ന് രാവിലെ 8. 30ന് കടുത്തുരുത്തി എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു...... കെപിസിസി മെമ്പർ. അബ്ദുൾസ്സലാം റാവുത്തർ, മോഹൻ ഡി ബാബു, പ്രോഗ്രാം കോഡിനേറ്റർ ശിഹാബ് കെ സൈനു, ബിജു തങ്കപ്പൻ, വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ്, rtd ഫയർ ഓഫീസർ ഷാജി കുമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ലാഹുപ്പ് മോൻസ് ജോസഫ് mla റൂമൈസക്കു നൽകി തുടക്കം കുറിച്ചു.....
നിലവിലുള്ള റെക്കോർഡ് 1 മണിക്കൂർ 48 മിനിറ്റാണ്. വൈക്കം മുൻ വൈസ് ചെയർമാൻ അബ്ദുൽ സലാം റാവുത്തറുടെയും സീന റാവുത്തറുടെയും കൊച്ചുമകളും , കൊടുങ്ങല്ലൂർ മാനം കേരിൽ മുഹമ്മദ് റഫീഖ്, സിനിയ ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളുമാണ് റുമൈസ ഫാത്തിമ. കൊടുങ്ങല്ലൂർ ഭാരതിയ വിദ്യാഭവൻ വിദ്യാമന്ദിറിലെ മൂന്നാംക്ലാസ് വിദ്യാത്ഥിയുമാണ് ഈ മിടുക്കി. റെന പർവ്വിൻ സഹോദരിയും, റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനുമാണ്. കോതമംഗലം കേന്ദ്രമായി ബിജുതങ്കപ്പന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. തുടർച്ചയായി മൂന്ന് മുതൽ നാലുമണിക്കൂർ വരെ സ്പിൻ ചെയ്യുവാൻ റുമൈസ സ്വന്തമായി പരിശീലനം നടത്തിയിട്ടുണ്ട്.
Rumaisa Fatima is about to set a world record by spinning the hula hoop.