പാലക്കാട് : കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം. കോട്ടായി- പെരിങ്ങോട്ടൂകുറിശ്ശി- തിരുവില്വമല റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിൽ ഉണ്ടായിരുന്ന കുട്ടികൾ ഉൾപ്പടെ 20ഓളം പേർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവെെഡറിൽ ഇടിക്കുകയായിരുന്നു.
Private bus overturned accident; Around 20 people including children were injured.