അറുന്നൂറ്റി മംഗലം : 48 ദിവസമായിട്ട് മുളക്കുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈമാറ്റ്സ് ലൈറ്റിനു മുന്നിൽ റീത്തു വച്ച് മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധം തുടങ്ങിയിട്ട്.
ജില്ലാ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാറ്റ്സ് ലൈറ്റ് മിഴി അടച്ചിട്ട് ത്രിതല പഞ്ചായത്ത് ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. അതേ തുടർന്നാണ് ഇപ്പോൾ അഡ്വക്കറ്റ് മോൻസ് ജോസഫ് എംഎൽഎയുടെ ഫണ്ടിൽനിന്ന് തുക അനുവദിച്ച് ഹൈമാറ്റ്സ് ലൈറ്റ് പുനസ്ഥാപിച്ചത്.
ഫാമിലി ഹെൽത്ത് സെന്ററും സ്കൂളും രണ്ട് ആരാധനാലയങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ജനങ്ങൾ വന്നു പോകുന്ന റോഡ് തകർന്ന് തരിപ്പണമായി കിടക്കാൻ തുടങ്ങിയിട്ട് നാലുവർഷത്തോളമായി.
റോഡിന്റെ ശോചനീയാവസ്ഥയും ഹൈമാറ്റ്സ് ലൈറ്റ് മിഴി അടച്ചതും മൂലം അറുന്നൂറ്റി മംഗലം ജംഗ്ഷനിൽ വ്യാപാരികൾക്കും, ഓട്ടോറിക്ഷ തൊഴിലാളികൾക്കും, ജനങ്ങൾക്കും ഉൾപ്പെടെ ഉണ്ടായിട്ടുള്ള ബുദ്ധിമുട്ട് നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ മാറിക്കിട്ടാൻ നോക്കിയിരിക്കുകയാണ് നാട്ടുകാർ.
After a year of waiting, High Mats Light Mizhi at Arunhuntimangalam has opened.