കാസർകോട്: കാസർകോട് ബന്തിയോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബിജെപി മണ്ഡലം സെക്രട്ടറി മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശിയും ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയുമായ ധൻരാജാ (40)ണ് മരിച്ചത്. ഉച്ചക്ക് രണ്ടോടെയാണ് അപകടം. കാസർകോട് - മംഗളൂരു ദേശീയ പാതയിൽ ഉപ്പളക്കടുത്ത ബന്തിയോടാണ് വാഹനാപകടം ഉണ്ടായത്. ധൻരാജ് സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: പരേതനായ ലോകയ്യ പൂജാരി, മാതാവ്: രേവതി. സഹോദരങ്ങൾ: കിഷോർ, നാഗേഷ്.
BJP Kumbala Constituency Secretary met a tragic end in a car accident.