തിരുവനന്തപുരം: പാറശ്ശാല ചെങ്കവിളയിൽ അമിതവേഗയിലെത്തിയ കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു. കാറുകൾക്കുമിടയിൽ കുടുങ്ങിയ യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു. ചെങ്കവിള ഭാഗത്ത് നിന്ന് പാറശ്ശാലയിലേക്ക് വരുകയായിരുന്ന കാർ റോഡിന്റെ എതിർ വശത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.
അപകട സമയം നിർത്തിയിട്ടിരുന്ന കാറിന്റെ വശത്ത് കൂടി പ്രദേശവാസിയായ യുവതി ചെങ്കവിള ഭാഗത്തേക്ക് നടന്ന് പോവുകയായിരുന്നു. മുന്നിൽ നിന്നും കാർ അതിവേഗം പാഞ്ഞുവരുന്നതുകണ്ട് ഉടനടി ഒരു വശത്തേക്ക് മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തിൽ നിന്ന് ഡ്രൈവർ കാറിൽ നിന്ന് ഇറങ്ങി ഓടി.
A speeding car rammed into another car and overturned; The young woman was trapped between the cars and escaped.