കടുത്തുരുത്തി: കീഴൂർ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ തിരുവുത്സവം 2024 ഡിസംബർ 15 ഞായറാഴ്ച 9. 30 ന് ശേഷമുള്ള ശുഭമുഹൂർത്തത്തിൽ തന്ത്രിമുഖ്യൻ താന്ത്രികകുലപതി മനയത്താറ്റ് ഇല്ലത്ത് ബ്രഹ്മശ്രീ ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടി കയറി 2024 ഡിസംബർ 22 ഞായറാഴ്ച ആറാട്ടോടുകൂടി സമാപിക്കും. ഡിസംബർ 17 ന് വീരശൃംഖല ജേതാവ് ക്ഷേത്രകലാകുലപതി കലാചാര്യ തേരൊഴി രാമകുറുപ്പ്, കലിയുഗവരദ നായ ശ്രീ ധർമ്മ ശാസ്താവിന്റെ അശ്വാരൂഢം കളമെഴുതും. ക്ഷേത്രാദി പൂജ വിധികളോടൊപ്പം തന്നെ വീരശൃംഗല ജേതാവ് ചോറ്റാനിക്കര സുഭാഷ് നാരായണമാരും സംഘവും അവതരിപ്പിക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളോടെ നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് പിആർ മനോജ്, സോജൻ എ കെ, സഞ്ജയ് വി എൻ, അജിത്ത് ബി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
The flag will be hoisted on Sunday for the Thiruutsavam at Sri Dharmashastha Temple, Katturutthi, Keezhur.