---
title: " #arrested | യുവാവിനെ മർദിച്ച് വീഡിയോ പകർത്തി ; പണംതട്ടാൻ ശ്രമിച്ച ആറംഗസംഘം പിടിയിൽ"
english_title: "The #video was #recorded #beating the #youngman; A six-member #gang who #tried to extort #money was #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/256106/the-video-was-recorded-beating-the-youngman-a-six-member-gang-who-tried-to-extort-money-was-arrested"
published_at: "2024-12-14T09:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d091f859be_arrest.jpg"
keywords: []
---

#  #arrested | യുവാവിനെ മർദിച്ച് വീഡിയോ പകർത്തി ; പണംതട്ടാൻ ശ്രമിച്ച ആറംഗസംഘം പിടിയിൽ

> **Lead Summary:** തൃക്കാക്കര : ഡേറ്റിങ് ആപ്പ്‌വഴി പരിചയപ്പെട്ട യുവാവിനെ മർദിച്ച് വീഡിയോ പകർത്തി പണംതട്ടാൻ ശ്രമിച്ച ആറംഗസംഘം പിടിയിൽ.

## Article Content

തൃക്കാക്കര : ഡേറ്റിങ് ആപ്പ്‌വഴി പരിചയപ്പെട്ട യുവാവിനെ മർദിച്ച് വീഡിയോ പകർത്തി പണംതട്ടാൻ ശ്രമിച്ച ആറംഗസംഘം പിടിയിൽ.

കോഴിക്കോട് കല്ലായി പൂച്ചങ്ങൽ അജ്മൽ (23), മലപ്പുറം മമ്പാട് നിലമ്പൂർ കീരിയത്ത് ഫർഹാൻ (23), മലപ്പുറം നിലമ്പൂർ അരിവക്കോട് മേലേപുത്തൻ അനന്തു (22), മലപ്പുറം എടക്കര കാർക്കുയിൽ

മുഹമ്മദ് ഷിബിനു സാലി (23), കണ്ണൂർ കുഴിവച്ചൽ അടിയോട് റയസ് (26), കണ്ണൂർ മട്ടന്നൂർ ഫാത്തിമ മൻസിൽ സമദ് (27) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടപ്പള്ളി സ്വദേശിയായ യുവാവിനെ ഡേറ്റിങ് ആപ്പ്‌വഴി പ്രതികൾ താമസിച്ചിരുന്ന പടമുകൾ തൊട്ടിയമ്പലത്തിനുസമീപമുള്ള ഹോസ്റ്റലിലേക്ക് ബുധനാഴ്‌ച രാത്രിയിൽ വിളിച്ചുവരുത്തി.

തുടർന്ന് മർദിച്ച് 50,000 രൂപ വിലവരുന്ന ഫോൺ കൈക്കലാക്കിയശേഷം യുവാവിനെക്കൊണ്ട് താൻ സ്വവർഗാനുരാഗിയാണെന്ന് പറയുന്ന വീഡിയോ പകർത്തുകയുമായിരുന്നു.

ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങളും ഫോണിലെ സ്വകാര്യവിവരങ്ങളും വാട്സാപ് വഴി പ്രചരിപ്പിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി. പണം നൽകാമെന്ന് സമ്മതിച്ച യുവാവിനെ പ്രതികൾ വിട്ടയച്ചു. തുടർന്ന് യുവാവിന്റെ കുടുംബം തൃക്കാക്കര പൊലീസ് കമീഷണർ പി വി ബേബിക്ക് പരാതി നൽകി.

തൃക്കാക്കര പൊലീസ് പടമുകൾ ഭാഗത്ത് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തി. തുടർന്ന് സമീപത്തെ ഹോസ്റ്റലിൽനിന്ന്‌ ആറ് പ്രതികളെയും പിടികൂടി. ഇവരിൽനിന്ന്‌ 10 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു.

ഇവർ ഇത്തരം തട്ടിപ്പുകൾ മുമ്പ്‌ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. തൃക്കാക്കര ഇൻസ്പെക്ടർ എ കെ സുധീറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി ബി അനസ്, വി ജി ബൈജു, സീനിയർ സിപിഒമാരായ സിനാജ്, സുജിത് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/256106/the-video-was-recorded-beating-the-youngman-a-six-member-gang-who-tried-to-extort-money-was-arrested)