തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി സക്കീർ നേമത്തിന്‍റെ മകൻ നേമം വെള്ളയാണി ജങ്ഷന് സമീപം കിണറ്റുവിളാകം വീട്ടില്‍ സാമിർ (12) കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച രാത്രിയോടെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേമം യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ബാസിമ. സഹോദരി: അംന. ജനാസ നമസ്കാരം വൈകുന്നേരം 3.30 ന് നേമം വെള്ളായണിമുക്ക് ജുമാ മസ്ജിദില്‍.
The 6th class student collapsed and died