കൊച്ചി സ്റ്റേസിയം ലിങ്ക് റോഡിൽ കാർ ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറഞ്ഞു. മലപ്പുറംപ്പുറം സ്വദേശിയായ ഉടമയാണ് കാർ ഓടിച്ചിരുന്നത് . ഇയാൾക്ക് കൈയ്ക്ക് നിസാരമായ പരിക്ക് ഏറ്റു. കാർ അമിത വേഗതയിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ തട്ടി വഴിയാത്രിക ആയ സ്ത്രീക്കും കൈയിൽ പരിക്കേറ്റു. ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗത തടസം ഉണ്ടായി.
The car hit the divider on Kochi Station Link Road and hid head down.