എറണാകുളം: പെരുമ്ബാവൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹാഭ്യർത്ഥന നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍.
അല്ലപ്ര മനയ്ക്കപ്പടി മരങ്ങാട്ടുകുടി വീട്ടില്‍ അമല്‍ വിജയനാണ് (32) പോക്സോ കേസില്‍ പൊലീസ് പിടിയിലായത്. വിവാഹിതനായ ഇയാള്‍ പെരുമ്ബാവൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.
നിരവധി കേസില്‍ കുറ്റക്കാരനായ പ്രതി കാപ്പ ചുമത്തി കരുതല്‍ തടങ്കലിലായിരുന്നു. അടുത്തിടെയാണ് പുറത്തിറങ്ങിയത്. തണ്ടേക്കാട് നിന്നുമാണ് പെരുമ്ബാവൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
The accused in the case of threatening a minor girl and asking for marriage was arrested.