മൂവാറ്റുപുഴ: മൂവാറ്റുപുഴ തൊടുപുഴ റോഡിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ആനിക്കാട് മാവിൻചുവടിൽ ശനിയാഴ്‌ച പുലർച്ചെ ഒന്നരയോടെയുണ്ടായ അപകടത്തിൽ ആയവന വടക്കുംപാടത്ത് സെബിൻ ജോയിയാണ് (34) മരിച്ചത്. തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലറും മൂവാറ്റുപുഴ ഭാഗത്ത് നിന്ന് ആയവനക്ക് പോവുകയായിരുന്ന സെബിൻ സഞ്ചരിച്ച ബുള്ളറ്റും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മൂവാറ്റുപുഴയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് സെബിൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ സെബിനെ ഉടൻതന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൂവാറ്റുപുഴയിലെ സ്വകാര്യസ്ഥാപനത്തിലെ മനേജറാണ് മരിച്ച സെബിൻ.
A young man met a tragic end in a collision between a traveler and a bike