പിറവം.... പിറവം നഗരസഭാ കേരളോത്സവം സംഘാടക സമിതി ആയി.കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന പിറവം നഗരസഭ കേരളോത്സവം 2024 സംഘാടക സമിതി രൂപീകരിച്ചു.നഗരസഭാ വൈസ് ചെയർമാൻ കെ.പി. സലീമിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ കോൺഫറൻസ് ഹാളിൽ കൂടിയ യോഗം ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു.
അനൂപ് ജേക്കബ് എം.എൽ.എ. രക്ഷാധികാരിയായ സംഘാടക സമിതിയുടെ ചെയർമാനായി നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു, വൈസ് ചെയർമാനായി നഗരസഭ വൈസ് ചെയർമാൻ കെ. പി. സലീം, ജനറൽ കൺവീനറായി നഗരസഭ സെക്രട്ടറിയെയും തെരഞ്ഞെടുത്തു.വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ, ജൂബി പൗലോസ്, ജിൽസ് പെരിയപ്പുറം, ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ എന്നിവർ വൈസ് ചെയർമാൻമാരായും വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല വർഗീസ് വർക്കിംഗ് ചെയർമാനായും സംഘാടക സമിതി രൂപീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ വത്സല വർഗീസ്, അഡ്വ.ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, കൗൺസിലർമാരായ ഡോ.അജേഷ് മനോഹർ, പി.ഗിരിഷ് കുമാർ, ഏലിയാമ്മ ഫിലിപ്പ്,രമ വിജയൻ, ജിൻസി രാജു, മോളി ബെന്നി, നഗരസഭാ സെക്രട്ടറി വി. പ്രകാശ് കുമാർ,യൂത്ത് കോർഡിനേറ്റർ അമൽ രാജു രാഷ്ട്രീയ യുവജന സംഘടനാ പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ, കലാകായിക അധ്യാപകർ, സാംസ്‌കാരിക പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.
വിവിധ കലാകായിക മത്സരങ്ങൾ ഡിസംബർ 14,15 തീയതികളിലായി വിവിധ വേദികളിലായി നടക്കും. 14 ന് രാവിലെ 9 മണി മുതൽ നാമക്കുഴി സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരവും, 15-ന് രാവിലെ 9 മണി മുതൽ നാമക്കുഴി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരവും,രാവിലെ 9 മണി മുതൽ കലാമത്സരങ്ങൾ മുനിസിപ്പൽ പാർക്കിലും, കക്കാട് സ്വിമ്മിങ് പൂളിൽ നീന്തൽ മത്സരവും, വൈകിട്ട് 6 മണി മുതൽ പിറവം കംബാനിയൻസ് ക്ലബ്ബിൽ ബാഡ്മിന്റൺ ടൂർണമെന്റും, 15 ന് നാമക്കുഴി സ്കൂൾ ഗ്രൗണ്ടിൽ അത്‌ലറ്റിക്സ് മത്സരവും നടക്കും.മത്സരങ്ങളിൽ പങ്കെടുക്കുവാൻ താൽപര്യമുളളവർ 12-ന് വൈകീട്ട് 5 മണിക്ക് മുമ്പായി നിശ്ചിത അപേക്ഷ ഫോറത്തിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നഗരസഭയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയത്ത് നഗരസഭ ഓഫീസുമായോ (ഫോൺ 0485 2242339), 7559020418 യൂത്ത് കോർഡിനേറ്റർ അമൽ രാജുമായോ (8921700108) നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
Piravam Municipal Council became the organizing committee for the Keralalotsavam