#Sexualassault | ട്രെയിനിൽ വെച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ; സിഐക്കെതിരെ കേസ്

#Sexualassault | ട്രെയിനിൽ വെച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ; സിഐക്കെതിരെ കേസ്
Dec 5, 2024 03:50 PM | By Amaya M K

എറണാകുളം: (piravomnews.in) കൊച്ചിയിൽ ട്രെയിനിൽ വെച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ സിഐക്കെതിരെ കേസ്. 

അഗളി എസ്എച്ച്ഒ അബ്ദുൽ ഹക്കീമിനെതിരെയാണ് കേസ്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച പാലരുവി എക്സ്പ്രസിൽ വച്ചായിരുന്നു സംഭവം.

ട്രെയിനിൽ പോകവെ ഹക്കീം പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് യുവതി ബഹളം വെച്ചപ്പോൾ മറ്റു യാത്രക്കാർ ഇടപെട്ടു. ഇതോടെ താൻ പൊലീസാണെന്ന് പറഞ്ഞ് ഹക്കീം അവിടെനിന്ന് കടന്നുകളഞ്ഞു. എറണാകുളം ജങ്ഷനിലെത്തിയപ്പോൾ യുവതി പൊലീസിൽ പരാതി നൽകി.

സംഭവം നടക്കവെ മറ്റു യാത്രക്കാർ ഹക്കീമിൻ്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്. അറസ്റ്റ് അടക്കമുള്ള തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. 

#Sexualassault on a #young #woman in a #train; #Case #against #CI

Next TV

Related Stories
#train | കൊച്ചിയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

Dec 24, 2024 12:57 PM

#train | കൊച്ചിയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

രണ്ട് വർഷത്തിന് ശേഷമാണ് ഇതിലൂടെ ട്രെയിൻ കടത്തി വിടുന്നത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി....

Read More >>
#Pazanthode | പഴന്തോട് ഫെസ്റ്റിന് ഇന്ന് തുടക്കം

Dec 24, 2024 10:47 AM

#Pazanthode | പഴന്തോട് ഫെസ്റ്റിന് ഇന്ന് തുടക്കം

രാത്രി ഏഴിന്‌ നക്ഷത്രത്തടാകം സ്വിച്ച്‌ ഓൺ ചെയ്‌ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ്‌ അധ്യക്ഷനാകും....

Read More >>
#Ernakulam | എറണാകുളം ജനറൽ ആശുപത്രി പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയറിന്റെ ‘പ്രതീക്’ പദ്ധതി തുടങ്ങി.

Dec 24, 2024 10:39 AM

#Ernakulam | എറണാകുളം ജനറൽ ആശുപത്രി പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയറിന്റെ ‘പ്രതീക്’ പദ്ധതി തുടങ്ങി.

എന്നാൽ, തീവ്രപരിചരണം ആവശ്യമുള്ള എട്ട്‌ രോഗികളെ ഫിസിയോതെറാപ്പിസ്റ്റും യൂണിറ്റും ദിവസവും സന്ദർശിച്ച് അവരുടെ പുരോഗതി നിരീക്ഷിച്ച്‌ റിപ്പോർട്ട്...

Read More >>
#accident | അജ്ഞാത വാഹനം ഇടിച്ചു; ചികിത്സയിലായിരുന്ന 71കാരൻ മരിച്ചു

Dec 24, 2024 09:59 AM

#accident | അജ്ഞാത വാഹനം ഇടിച്ചു; ചികിത്സയിലായിരുന്ന 71കാരൻ മരിച്ചു

ഇക്കഴിഞ്ഞ എട്ടാം തീയതി വൈകീട്ടാണ് കറുകുറ്റി അരീക്കൽ ജം​ഗ്ഷനിൽ ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങിയ ബാലചന്ദ്രനെ കാർ ഇടിച്ച്...

Read More >>
ഭക്ഷ്യ വിഷബാധ , എൻ സി സി ക്യാമ്പ് പിരിച്ചു വിട്ടു

Dec 24, 2024 08:30 AM

ഭക്ഷ്യ വിഷബാധ , എൻ സി സി ക്യാമ്പ് പിരിച്ചു വിട്ടു

തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. വൈകീട്ടോടെ ഒട്ടേറെപ്പേർ തളർന്നുവീണു. തുടർന്ന്...

Read More >>
#Supplyco | സപ്ലൈകോ ജില്ലാ ക്രിസ്‌മസ്‌ ഫെയറിന്‌ തുടക്കമായി

Dec 22, 2024 11:20 AM

#Supplyco | സപ്ലൈകോ ജില്ലാ ക്രിസ്‌മസ്‌ ഫെയറിന്‌ തുടക്കമായി

സബ്സിഡി സാധനങ്ങൾക്കുപുറമെ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനംവരെ...

Read More >>
Top Stories