വെള്ളൂർ :മഹിളാ കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മറ്റി കടുത്തുരുത്തി അർബൻ സഹകരണ ബാങ്കിൻ്റെ സഹകരണ ത്തോടെ നടത്തുന്ന സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് ഇന്ന് രാവിലെ 9 മണിക്ക് വെള്ളൂർ പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള പുഞ്ചായിൽ ബിൽഡിംങ്ങിൽവച്ച് . അർബ്ബൻ ബാങ്ക് ചെയർമാൻ സുനു ജോർജ് ഉദ്ഘാടനം ചെയ്തു... മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിന്ധു ബിനോയ് അദ്ധ്വക്ഷത വഹിച്ച യോഗത്തിൽ . ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ മുഖ്യപ്രഭാഷണം നടത്തി.ശാലിനി മോഹന ൻ, വനിത കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിജയമ്മ ബാബു, ബ്ലോക്ക് പ്രസിഡണ്ട് കുമാരികരുണാകരൻ, ജെസ്സി വർഗീസ്, തലയോലപ്പമ്പ് ബ്ലോക്ക് പ്രസിഡണ്ട് എം കെ ഷിബു, സെക്രട്ടറി എം ആർ ഷാജി, വിസി ജോഷി, കെ പി ജോസ്, തോട്ടത്തിൽ, സി ജി.ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അന്താരാഷ്ട്ര ക്യാൻസർ ചികിത്സകൻ ഡോ.വി.പി.ഗംഗാധരൻ നേതൃത്വം നൽകുന്ന കൊച്ചിൻ ക്യാൻസർ സൊസൈറ്റിയാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. നവം മ്പർ ഇരുപത്തിയഞ്ചു വരെ പേര് രജിസ്റ്റ്ർ ചെയ്ത ഇരുനൂറിനടത്തുവരുന്ന വനിതകളേയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ഡിസംബർ 2, 3, 4, 5,6 തിയതികളിലായി രാവിലെ 8 മുതൽ ക്യാമ്പ് ആരംഭിക്കും. പരിശോധനയിൽ രോഗ ലക്ഷണം കണ്ടെത്തുന്നവർക്ക് തുടർ പരിശോധനക്കും ഡോ.വി.പി. ഗംഗാധരനെ കൺസൾട്ട് ചെയ്യാനുള്ള അവസരവും ഉണ്ടാകും.കോൺഗ്രസിന്റേയും, മഹിളാ കോൺഗ്രസിന്റേയും പ്രമുഖ നേതാക്കളും ,ആരോഗ്യ രംഗത്തെ പ്രവർത്തകരടക്കം നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.
A free breast cancer screening camp was held in collaboration with Mahila Congress Vellore Mandal Committee and Katturutthi Urban Bank.